RaHul RaVi @rr_rahulravi

ഫോട്ടോഗ്രാഫിയെ ജീവനാക്കി കൊണ്ടു നടക്കുന്നവൻ... തൃശ്ശൂർക്കാരൻ.... നാട്ടിലെ ഉത്സവങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഈ നാട്ടിൻ പുറവും സ്നേഹിക്കുന്ന മലയാളി.

476 posts 31,412 followers 1,326 following

Instagram photos and videos

വിശ്വാസങ്ങളിലൂടെ ആണ് ഓരോ മനുഷ്യ ജീവിതങ്ങളും നീങ്ങുന്നത്.. ഇന്ന് കണ്ണേങ്കാവ് പൂരം ആയിരുന്നു... കരിങ്കാളിപ്പൂരങ്ങളിൽ ഗിന്നസ്സ് റെക്കോർട് ഇടുന്ന കേരളത്തിലെ ഒരേ ഒരു പൂരം.. ഏകദേശം 3000 ൽ പരം കരിങ്കാളികൾ ആണ് ഉത്സവ പറമ്പിൽ എത്തി ചേരുന്നത്. ഭദ്രകാളി പ്രതിഷ്ഠ ആയ കണ്ണേങ്കാവ് മലപ്പുറം ജില്ലയിൽ ചങ്ങരംകുളം എന്ന സ്ഥലത്താണ്.. അപ്പോഴും ആഘോഷത്തിന്റെ ഭാഗമാവാൻ ഞങ്ങൾ തൃശ്ശൂർക്കാർ തന്നാട്ടാ കൂടുതലും പോവാറ്.... ഉദിഷ്ട കാര്യലഭതിക്കായി ആണ് വീട്ടുകാർ കരിങ്കാളി കെട്ടിക്കാം എന്ന് വഴിപാട് നേരുന്നു.. പറയ സമുദായത്തിൽപ്പെട്ടവരാണ് കർമ്മവും പൂജയും വേഷം കെട്ടലും ചെയ്യാറ്...തുടർന്ന് മേളത്തോട് കൂടി അമ്പല പറമ്പിൽ പോയി അമ്പല പറമ്പിലെ ആൽതറയിലെച്ചുവട്ടിൽ കോഴിക്കുരുതി നടത്തി കരിങ്കാളി കോഴി ചോര കുടിച്ച് കർമ്മം അവസാനിപ്പിക്കുന്നു... ഇന്നെടുത്ത ഫോട്ടോസ് ഇവിടെ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു....#RahulRaviPhotoGraphy😍❤️ #Dedicationno157😘#vscocameo#vscoindia#vscokerala#moodygram_kerala#mgkerala #thrissur #thrissivaperoor #thrissurgadeez #thrissurinstagrm #Kerala #moodigrams #keralamoodygram #yourshot_india #vscokerala #photographers_of_india #dslrofficial #yourshotphotographer #oph #_coi #desi_diaries #kerala_utsav #kerala_360 #click_vision #keralaphotos #official_photography_hub #nte_keralam #photography_of_india

8,666  

വേഷംകെട്ടലുകളാണ് പലരുടെയും ജീവിതം....ജീവിക്കാൻ വഴിയില്ലാതെ ദൈവത്തിന്റെ വേഷവും ചിലർ കടം എടുക്കാറുണ്ട്....
#RahulRaviPhotoGraphy

6,142  

ജീവിതത്തിൽ ഒരുപാട് സ്വാധീനിച്ച വ്യക്തികളിൽ ഏറ്റവും ഇഷ്ട്ടം ഈ കുരിപ്പിനോടാ.... ജയെട്ടാ...കൊറേ ഇഷ്ട്ടാ ഇങ്ങളെ....@actor_jayasurya
#RahulRaviPhotoGraphy

10,842  

എന്തിനും തയ്യാറുള്ള Friends കൂടെ ഉള്ളപ്പോൾ ഞാൻ എങ്ങനെ തളരും.... സ്നേഹപൂർവ്വം -RR
#save_alappad #stop_mining

10,563  

പിറന്ന മണ്ണിൽ തല ചായ്ക്കാനിടമില്ലാതെ പടിയിറങ്ങേണ്ടി വരുന്നവരുന്നവരുടെ വേദന. പിച്ചവെയ്ക്കാൻ പഠിച്ചനാൾകളിൽ തെന്നി വീഴുമ്പോഴും ഒരു പോറൽ പോലുമേൽക്കാതെ കാത്ത, ബന്ധങ്ങൾ ഉറങ്ങുന്ന മൺ തരികൾ ലോറികളിൽ കയറി യാത്രയാകുമ്പോൾ ഉയരുന്ന നെടുവീർപ്പുകൾ കൈവെള്ളയിലെ നോട്ടുകെട്ടിൽ അലിഞ്ഞില്ലാതാകുന്ന കാഴ്ചകൾ.
ഒടുക്കം കാൽക്കീഴിലെ അവസാന തരിയും യാത്ര പറഞ്ഞിറങ്ങുന്നിടത്ത്, പണ്ടെങ്ങോ വീണ പോറലിൽ ഉപ്പുവെള്ളത്തിന്റെ നീറ്റലിൽ തിരിഞ്ഞൊന്നു നോക്കിടുമ്പോൾ ,ചുറ്റിലും കടൽ ആർത്തിയോടെ വന്നു ചുംബിക്കുന്നു.
എന്റെ പൈതൃകത്തെ തിരയിൽ പൊതിഞ്ഞ് ഉപ്പായി അലിഞ്ഞ് ഞാനും അകലട്ടെ' #RahulRaviPhotoGraphy
#Dedicationno156😘 #save_alappad #stop_mining

12,684  

ഇടത്തരികത് ഭഗവതിയുടെ എഴുന്നള്ളത്ത്...
#RahulRaviPhotoGraphy

7,096  

മുപ്പതിനായിരം സ്നേഹങ്ങളിൽ പൊതിഞ്ഞ Followers തികയാൻ പോകുന്നു.... എന്നെ ഞാനാക്കി, എന്റെ എല്ലാം ഫോട്ടോക്കു പിന്നിൽ നിന്നും മുന്നിൽ നിന്നും വിമർശനങ്ങളും സ്നേഹവും സമ്മാനിച്ചു കൊണ്ട് കൂടെ കൂടിയവരാണ്‌ നിങ്ങൾ ഓരോരുത്തരും.. ദിവസവും നിരവധി മെസ്സേജ് വരുന്നു എല്ലാർക്കും പരമാവധി reply കൊടുക്കാൻ ശ്രെദ്ധിക്കാറുണ്ട്.. അതിൽ വീഴ്ചകൾ വന്നാലും ക്ഷമിച്ചു കൂടെ ഉണ്ടാകണം..നിങ്ങൾ എല്ലാരും ആണ് ഞാൻ... -സ്വന്തം RR

12,567  

ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇടത്തരികത് ഭഗവതിയുടെ താലപ്പൊലി ആയിരുന്നു... ഗുരുവായൂർ അമ്പലത്തിനുള്ളിലെ ഉപദേവതമാരുടെ പ്രധിഷ്ഠകളിൽ ഒന്നാണ് ഇടത്തരികാത്തുകാവ്.. ഗുരുവായൂർ ക്ഷേത്രത്തിനു പുറത്തായാണ് ഈ പ്രതിഷ്ഠയെ കാണുന്നത്. വനദുർഗ്ഗാഭാവത്തിലുള്ള പരാശക്തിയുടെ പ്രതിഷ്ഠയാണ് ഇത്. അതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല.പടിഞ്ഞാറോട്ടാണ് ദർശനം. അഴൽ ആണ് പ്രധാന വഴിപാട്. ഇവിടെ സ്ഥിരം വെളിച്ചപ്പാടുണ്ട്. ധനു, മകരം മാസങ്ങളിലായി ഇവിടെ രണ്ടു തലപ്പൊലി ആഘോഷമായുണ്ട്. ഒന്ന് നാട്ടുകാരുടേ വകയാണ്; മറ്റേത് ദേവസ്വം വകയും. ദുർഗ്ഗാ സങ്കല്പമാണെങ്കിലും ലക്ഷ്മി, സരസ്വതി, പാർവ്വതി, ഭദ്രകാളി എന്നീ ഭാവങ്ങളിലും ജഗദംബയെ ആരാധിച്ചുവരുന്നുണ്ട്. ഇവിടത്തെ ദുർഗ്ഗാഭഗവതി ശ്രീകൃഷ്ണനുമുമ്പേ ഇവിടെ സന്നിധാനം ചെയ്തിരുന്നുവെന്നും വിഷ്ണുവിഗ്രഹം കൊണ്ടുവന്നപ്പോൾ വടക്കുകിഴക്കോട്ട് മാറി സ്വയംഭൂവായി അവതരിച്ചുവെന്നുമാണ് വിശ്വാസം. അതിനാൽ, ഇവിടെ ആദ്യം ഭഗവതിയെ വന്ദിയ്ക്കണമെന്നാണ് ആചാരം. എന്നാൽ ക്യൂവിൽ നിൽക്കുന്നവർക്ക് ഇത് സാധിയ്ക്കാറില്ല.
#RahulRaviPhotoGraphy #Dedicationno155😘

12,769  

നാട് തൃശ്ശൂർ ആയോണ്ട്‌ ആനകമ്പം ജനിച്ചപ്പോൾ തൊട്ടു കൂടെ ഉണ്ടേ...ചില നേരങ്ങളിൽ അതു കൊണ്ടു തന്നെ നിങ്ങളുടെ ഈ ഈ ഫോട്ടോഗ്രാഫർ ഒരു ആനപാപ്പനായി മാറും...
(ധൈര്യം വേണം ട്ടാ)

10,921  

പടം പിടുത്തക്കാരൻ

12,221  

ഞങ്ങളുടെ നാട്ടിലെ ദാസപ്പന് ന്യൂയർ സെലിബ്രേഷൻ എന്നൊന്നും ഇല്ല,എന്നത്തേയും പോലെ ഇന്നും ആഘോഷ തിമർപ്പിലാണ് ദാസപ്പൻ... (നിയമപ്രകാരമായ മുന്നറിയിപ്പ് :മദ്ധ്യാപനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം )

ഹാപ്പി ന്യൂയെർ.. #rahulraviphotography

10,166